2023, ജൂൺ 11, ഞായറാഴ്‌ച

ജേക്കബിന്റെ സ്വർഗ്ഗരാജ്യം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം.
നിവിൻ പോളി, രഞ്ജി പണിക്കർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ ലക്ഷ്മി രാമകൃഷ്ണൻ, ശ്രീനാഥ് ഭാസി, റബേക്ക ജോൺ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
ദുബായിലാണ് നഗരത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

ജേക്കബ് , യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിൽ സ്ഥിരതാമസമാക്കിയ ഒരു വിജയകരമായ ബിസിനസുകാരനാണ് , ഭാര്യ ഷെർളിയും അവരുടെ നാല് മക്കളും - ജെറി, എബിൻ, അമ്മു, ക്രിസ് (ഗ്രിഗറി, ബേസിൽ, മെർലിൻ, ക്രിസ്).

ജേക്കബിനെ സഹപ്രവർത്തകർ എപ്പോഴും ബഹുമാനിക്കുന്നു, സ്റ്റീൽ ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം നിരവധി ബിസിനസുകൾ നടത്തിയിരുന്നു. തുടർന്ന് ആഗോള മാന്ദ്യം ആരംഭിക്കുകയും തന്റെ പാക്കിസ്ഥാനി സഹപ്രവർത്തകനായ അജ്മൽ വഴി ജേക്കബ് തന്റെ നിക്ഷേപകരിൽ നിന്ന് മൊത്തം 8 ദശലക്ഷം ദിർഹം എടുത്ത് ലാഭകരമായ വ്യാപാരത്തിനായി നീങ്ങുകയും ചെയ്തു. അജ്മൽ ജേക്കബിനെ ചതിക്കുന്നു, ജേക്കബ് 8 മില്യൺ ദിർഹത്തിന്റെ കടത്തിലാണ്, അത് അവന്റെ 25-ാം വിവാഹ വാർഷികത്തിൽ അവൻ അറിയുന്നു. താമസിയാതെ ജേക്കബിന്റെ വിശ്വാസ്യതയും വിശ്വസനീയമായ ബിസിനസ്സ് വഴിയും നഷ്ടപ്പെടുകയും ലൈബീരിയയിലേക്ക് പോകാൻ നിർബന്ധിതനാകുകയും ചെയ്തു.
ഒരു ഡീൽ ലഭിക്കാൻ, പക്ഷേ അത് ശരിയായില്ല, അറസ്റ്റ് ഒഴിവാക്കാൻ അയാൾ അവിടെ തുടരാൻ നിർബന്ധിതനായി.
മറ്റ് വഴികളൊന്നുമില്ലാതെ, നിക്ഷേപകരിൽ നിന്ന്, പ്രത്യേകിച്ച് മുരളി മേനോനിൽ നിന്ന് തുടർച്ചയായ പരാതികളില്ലാതെ, തന്റെ അച്ഛന്റെ ഷൂസിലേക്ക് കാലെടുത്തുവച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ തന്റെ പരമാവധി നൽകാൻ ജെറി തീരുമാനിക്കുന്നു.

ട്രേഡ് ലൈസൻസോ ഓഫീസോ ഇല്ലാത്ത ജെറിക്ക് ആദ്യം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. ബിസിനസ്സിനെക്കുറിച്ച് അച്ഛൻ പഠിപ്പിച്ച കാര്യങ്ങളുമായി പൂർണ്ണമായും പുറത്തുപോകാൻ അവൻ തീരുമാനിക്കുന്നു.
അവൻ യൂസഫ് ഷാ എന്ന സ്വയം നിർമ്മിത വ്യവസായിയെ കണ്ടുമുട്ടുകയും അവനുമായി ഒരു കരാറിൽ ഏർപ്പെടുകയും ചെയ്യുന്നു- ഒടുവിൽ അവന്റെ വിശ്വാസം സമ്പാദിക്കുകയും ബിസിനസ്സ് വളരുകയും ചെയ്യുന്നു.
ഒരു ടൂർ ആൻഡ് ട്രാവൽ കമ്പനി തുടങ്ങാൻ ജെറി എബിനെ പ്രേരിപ്പിക്കുകയും അവർ അതിൽ വിജയിക്കുകയും ചെയ്യുന്നു. ജെറി മിക്ക കടങ്ങളും തീർക്കുകയും നിക്ഷേപകരുമായി വിശ്വാസം നേടുകയും ചെയ്യുന്നു.
എന്നാൽ മുരളി മേനോൻ മുഴുവൻ പണവും നൽകാൻ സമ്മർദം ചെലുത്തുന്നു. അമ്മയോടൊപ്പം ജെറി ഡീലുകൾ അവസാനിപ്പിക്കാനും പണം പിരിക്കാനും ശ്രമിക്കുന്നു, പക്ഷേ അവർക്ക് കടപ്പെട്ടതിന്റെ പകുതി മാത്രമേ ശേഖരിക്കാനായുള്ളൂ. ഒടുവിൽ മുരളി ജെറിക്കെതിരെ ദുബായ് കോടതിയിൽ കേസ് നീക്കുന്നു, പക്ഷേ കേസ് കമ്പനിക്കെതിരെ ആയതിനാൽ കേസ് തള്ളിക്കളയുകയും അത് ജേക്കബിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. മാന്ദ്യം ബാധിച്ച മുരളിയും കടക്കെണിയിലാണ്.

ജെറി യൂസഫ് ഷായ്‌ക്കൊപ്പം തന്റെ കമ്പനി വികസിപ്പിക്കുകയും കുടുംബത്തിന്റെ കടങ്ങൾ തീർക്കുകയും ചെയ്യുന്നു. അവന്റെ അച്ഛൻ കേരളത്തിൽ തിരിച്ചെത്തി , വളരെക്കാലത്തിനുശേഷം കാമുകിയോടൊപ്പം അവനെ കാണാൻ പോകുന്നു. ജെറി തന്റെ പിതാവുമായി ആശയവിനിമയം നടത്താൻ പ്രയാസമാണ്, കാരണം അവൻ ഇപ്പോൾ തനിക്കറിയാവുന്ന ആളല്ല, ജീവിതവും സ്വപ്നങ്ങളും നിറഞ്ഞ ഒരു മനുഷ്യൻ. അവന്റെ അമ്മ ഇടപെടുകയും അവർ തമ്മിലുള്ള മണ്ടത്തരം അവർ തകർക്കുകയും കുടുംബം സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.

എന്റെ കുറിപ്പ്
---------------
ഒരു പോസിറ്റീവ് വൈബ് ആണ് ഈ ചിത്രം കണ്ടുകഴിഞ്ഞപ്പോൾ ലഭിച്ചത്.
സുഖസൗകര്യങ്ങളോടെ ജീവിച്ചുപോരുകയും, പെട്ടെന്ന് അതെല്ലാംനഷ്ടപ്പെടുകയും, പിന്നീട് സ്വന്തം പ്രയത്നം കൊണ്ട് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുകയും ചെയുന്ന ജെറി എന്ന കഥാപാത്രം ഓരോ യുവാക്കൾക്കും ഒരു പ്രചോദനമാണ്.

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

ഒരു രാത്രിമഴയിൽ



ചെറുകഥ
                                                            
 ഒരു രാത്രിമഴയിൽ

മഴ പെയ്തു തോർന്നിട്ട്  അര മണിക്കുറിൽ കൂടുതൽ ആയിട്ടില്ലെന്ന് വ്യക്തം

ഇപ്പോഴും ചെറുതായി ചാറുന്നുമുണ്ട് ..

മൊട്ടുസൂചി കണ്ണിൽ വന്നു കൊള്ളുംപോലെയാണ് നേരിയ മഴത്തുള്ളികൾ മുഖത്ത് പതിക്കുന്നത്

അച്ഛൻ ബൈക്ക് റൌണ്ടിൽ നിന്നും മുനിസിപ്പൽ റോഡിലേക്ക് തിരിച്ചു .

വഴിയിൽ കേട്ടിനില്ക്കുന്ന മഴവെള്ളത്തിൽ, രാത്രിയെ പകലാക്കി മാറ്റുന്ന നിയോണ്‍ ബൾബുകളുടെയും പരസ്യ പാനലുകളുടെയും പ്രകാശകിരണങ്ങൾ ഇരട്ടി വെളിച്ചം വിതറുകയാണ്‌ ...

എപ്പോഴും തിക്കും തിരക്കുമുള്ള നഗരത്തിന്റെ ആളൊഴിഞുള്ള ദൃശ്യം, " ദൃശ്യം " സിനിമ കണ്ടിറങ്ങിയപ്പോൾ തന്നെ കാണാനിടവന്നതിൽ അവന്  അത്ഭുതം തോന്നി ..

ആരുമില്ല വഴിയിൽ ..കടകളെല്ലാം അടച്ചിരിക്കുന്നു.

കടത്തിണ്ണകളിൽ കുറേപേർ കിടന്നുറങ്ങുന്നു ...

" ഏട്ടാ പെട്ടെന്ന് വിട്ടോളു ... മഴ ഇനീം പെയ്യുന്നാ തോന്നുന്നത് ...അപ്പഴേക്കും വീട്ടിലെത്താം .." അമ്മ അച്ഛനോട് പറഞ്ഞു.

" മോനെ..കണ്ണടച്ച് പിടിച്ചോ .... തൊപ്പി പറന്നു പോകാതെ നോക്കണട്ടോ ." അച്ഛൻ അവനെ ഓര്മ്മിപ്പിച്ചു ...

അവനാകട്ടെ ആളൊഴിഞ്ഞു കിടക്കുന്ന നഗരത്തെ ശ്രദ്ധിക്കുകയായിരുന്നു.

ഓരോ കടകൾക്ക് മുന്നിലും തല വരെ പുതപ്പിട്ടു മൂടികിടക്കുന്ന അനവധി ആളുകൾ ..

അതിൽ സ്ത്രീകളുണ്ട്,കുട്ടികളുണ്ട്,അച്ഛന്മാരുണ്ട്, അമ്മമാരുണ്ട് ,അമ്മൂമ്മമാരുണ്ട് , കുഞ്ഞുവാവകളുണ്ട് ...

അവനു വിഷമം തോന്നി.

" അച്ഛാ ...അവര്ക്ക് മഴ കൊള്ളില്ല്യെ അവടെ കെടന്നുറ ങ്ങിയാല്  " അവൻ അച്ഛനോട് ചോദിച്ചു ....

അമ്മയാണ് അതിനുത്തരം പറഞ്ഞത് .

" കണ്ടോ മോനെ....വീടില്ലാത്തോരാ അവരെല്ലാം...അവര് ടെ കഷ്ട്ടപ്പാട്  കണ്ടോ "

രാത്രിയിൽ കിടക്കാൻ നേരം അച്ഛൻ എത്ര തവണയാണ് മുൻവാതിൽ അടച്ചോ ....പിൻവാതിൽ അടച്ചോ എന്നൊക്കെനോക്കാറുള്ളത് ...അതും പോരാതെ അമ്മയും ഒരിക്കൽ കൂടി നോക്കി തൃപ്തിപെടും ....

വാതിലോ ജനവാതിലൊ ഒന്നുമില്ലാതെ സ്വസ്ഥമായി കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന അവരെ പറ്റി അവൻ ഓർക്കുകയായിരുന്നു .

മഴ തൂളൽ കൂടിയിരിക്കുന്നു ..

അച്ഛൻ ബൈക്കിനു വേഗത കൂട്ടികൊണ്ടിരുന്നു .....

അവൻ പാതി കണ്ണടച്ച് നഗരത്തെ വീക്ഷിച്ചുകൊണ്ടിരുന്നു ...

" ശോ...നാശം ...ഈ മഴ നനച്ചേ അടങ്ങൂന്നു തോന്നുന്നു " അച്ഛൻ ആത്മഗതമെന്നോണം മഴയെ കുറ്റപ്പെടുത്തി ..

ഇളം ചുവപ്പ് ഹാലോജൻ വിളക്കുകൾ ഇടക്ക്  അണഞ്ഞ്  പെട്ടെന്ന് തന്നെ കത്തുകയും ചെയ്യുന്നുണ്ട് ...

കുറെയാളുകൾ കിടന്നുറങ്ങുന്നതിനിടയിൽ ഒരു കുട്ടിയിരുന്ന് എന്തോ വായിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത് പെട്ടെന്നായിരുന്നു.

അപ്പോഴേക്കും ബൈക്ക് അവരെയും കടന്നു കുറച്ചു മാത്രം മുന്നോട്ടു പോയിരുന്നു ...



പെട്ടെന്നാണ് ബൈക്ക്  ഓഫായത് ..

" ഛെ...പെട്രോൾ ഓണാക്കാൻ മറന്നു ..നാശം ..."  അച്ഛൻ ബൈക്ക് ഒരു വശത്തേക്ക് ഒതുക്കി നിർത്തികൊണ്ട് പറഞ്ഞു .

അവൻ വീണ്ടും തിരിഞ്ഞു നോക്കി ..വായിച്ചുകൊണ്ടിരുന്ന ആ കുട്ടിയെ .......

സംശയം തീര്ക്കാൻ അവൻ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കി ....

ശരിയാണ് .....അത്  " അനഘ "

അനഘ  തന്നെയാണ് ....

അവന്റെ ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി .

അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല ....മിഡ്ടേമിൽ പോലും അവളായിരുന്നു ഫസ്റ്റ് ...

മഴതുള്ളികൾക്ക് പെട്ടെന്ന്  കനം വെച്ചു ..

അവനിക്കാര്യം അച്ഛനോട്  പറയാൻ തുനിഞ്ഞു ....

" അച്ഛാ ....."

" നീ മിണ്ടാതിരുന്നെ മോനെ ...മഴ കൂടി വരുന്നു ...കണ്ണടചിരുന്നൊളു ..."

അച്ഛൻ പെട്രോൾ ഓണാക്കി ബൈക്ക് സ്ടാര്ട്ട് ചെയ്ത്‌  വേഗത്തിൽ വിട്ടു ...

അച്ഛന്റെ വലതു കൈമുട്ടിനിടയിലൂടെ അവൻ ഒന്നുകൂടി തിരിഞ്ഞു നോക്കി ....

അനഘ അപ്പോളും പുസ്തകത്തിൽ തന്നെയായിരുന്നു ....

ഹാലൊജൻ ബൾബിന്റെ ഇളം ചുവപ്പ് പ്രകാശത്തിനു താഴെ മഴതുള്ളികൾക്ക് കനം കൂടിവരികയായിരുന്നു ...



മണികണ്ഠൻ കിഴക്കൂട്ട് , ചേർപ്പ്‌.